കേരളം

kerala

ETV Bharat / state

മാങ്ങ പറിച്ചതിന് മാവ് മുറിച്ച് സമീപവാസി; പകരം മാവിൻ തൈകൾ നടാൻ ശിക്ഷ - മാവിൽ നിന്ന് വഴിയാത്രക്കാർ മാങ്ങ പറിച്ചു

മാങ്ങ പറിക്കാൻ വന്ന യുവാക്കളെ സമീപവാസി തടയുകയും മാങ്ങ പറിക്കാൻ പാടില്ലെന്ന് പറയുകയുമായിരുന്നു

Pilgrims plucked mangoes from the tree  The neighbor cut the tree  മാവിൽ നിന്ന് വഴിയാത്രക്കാർ മാങ്ങ പറിച്ചു  സമീപവാസി മാവ് വെട്ടിക്കളഞ്ഞു
മാവിൽ നിന്ന് വഴിയാത്രക്കാർ മാങ്ങ പറിച്ചു; സമീപവാസി മാവ് വെട്ടിക്കളഞ്ഞു

By

Published : Feb 11, 2020, 4:32 AM IST

കണ്ണൂർ: റോഡരികിൽ നിന്ന മാവിൽ നിന്ന് വഴിയാത്രക്കാർ മാങ്ങ പറിച്ചതിന് സമീപവാസി മാവ് വെട്ടിക്കളഞ്ഞു. കൊട്ടിയൂർ ബോയ്‌സ് സ്‌കൂൾ ടൗൺ റോഡിലുള്ള പാൽ ചുരം പള്ളിവക സ്ഥലത്തെ മാവാണ് സമീപവാസി വെട്ടിക്കളഞ്ഞത്. മാങ്ങ പറിക്കാൻ വന്ന യുവാക്കളെ സമീപവാസി തടയുകയും മാങ്ങ പറിക്കാൻ പാടില്ലെന്ന് പറയുകയുമായിരുന്നു. പിന്നീട് വാക്ക് തർക്കം ഉണ്ടാകുകയും സമീപവാസി വെട്ടുകത്തിയുമായെത്തി മാവിന് ചുറ്റും വെട്ടി മുറിക്കുകയും ചെയ്‌തു.

മാവിൽ നിന്ന് വഴിയാത്രക്കാർ മാങ്ങ പറിച്ചു; സമീപവാസി മാവ് വെട്ടിക്കളഞ്ഞു

അതേസമയം സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും മാവ് വെട്ടിയയാൾക്ക് തക്കതായ ശിക്ഷ വിധിക്കുകയും ചെയ്‌തു. ഒരു മാവ് വെട്ടിയ സ്ഥലത്ത് മൂന്ന് മാവ് നടണം. അതും പള്ളിവക സ്ഥലത്ത് നാട്ടുകാർ കാണിച്ചുകൊടുക്കുന്നിടത്ത്. മാവ് വെട്ടിനശിപ്പിച്ചതിന് പാൽ ചുരം പള്ളിക്ക് 5000 രൂപ നഷ്‌ടപരിഹാരം നൽകാനും പൊലീസ് നിർദ്ദേശിച്ചു.

ABOUT THE AUTHOR

...view details