കണ്ണൂർ: തളിപ്പറമ്പിലെ വ്യാപാരികൾക്ക് ആശ്വാസമായി അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാൻ അനുവദിച്ചിരുന്നുള്ളൂ.
ലോക്ക്ഡൗണ്‍; തളിപ്പറമ്പിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറക്കാൻ അനുമതി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാൻ അനുവദിച്ചിരുന്നുള്ളൂ.
കൂടുതൽ വായനക്ക്:അഞ്ഞൂറില്‍ ഒരാളായി ബീഡിത്തൊഴിലാളി ജനാർദ്ദനനും, മുഖ്യമന്ത്രി വിളിച്ചു...
കൊവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായതോടെയാണ് കർശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായത്. അതിനാൽ ആവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന അടുത്തടുത്തുള്ള സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാൻ അനുവദിച്ചിരുന്നുള്ളൂ. പച്ചക്കറികളും മറ്റും ഇടവിട്ട ദിവസങ്ങളിൽ വിൽപ്പന നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇവ കേടുവരുമെന്നും വ്യാപാരികൾ അറിയിച്ചതിനെ തുടർന്നാണ് ഇവ തുറക്കാൻ അധികൃതർ അനുമതി നൽകിയത്. എന്നിരുന്നാലും കർശന നിയന്ത്രണങ്ങളോടെയാണ് ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.