കേരളം

kerala

ETV Bharat / state

പഞ്ചായത്ത് പ്രസിഡന്‍റിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവം; ഏഴ് പേര്‍ക്ക് ജാമ്യം - മഞ്ഞുമല ക്വാറി വിരുദ്ധ സമരം

സമരസമിതി കൺവീനർ സജി ജോർജ്, ചെയർമാൻ മാത്യു പാറശേരി, ബിനു കാരന്താനം, റിജോ തോമസ്, കൊല്ലിയത്ത് വിവേക്, പരിപ്പായിൽ രതീഷ്, കാരിക്കുളത്തിൽ ജോസഫ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍  ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു  മഞ്ഞുമല ക്വാറി വിരുദ്ധ സമരം  പഞ്ചായത്ത് പ്രസിഡന്‍റിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവം
സമര പ്രവര്‍ത്തകര്‍ക്ക് ജാമ്യം

By

Published : Dec 6, 2019, 4:19 PM IST

Updated : Dec 6, 2019, 4:53 PM IST

കണ്ണൂര്‍: ആലക്കോട് നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബാലകൃഷ്‌ണനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ മഞ്ഞുമല ക്വാറി വിരുദ്ധ സമര പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്. സമരസമിതി കൺവീനർ സജി ജോർജ്, ചെയർമാൻ മാത്യൂ പാറശേരി, ബിനു കാരന്താനം, റിജോ തോമസ്, കൊല്ലിയത്ത് വിവേക്, പരിപ്പായിൽ രതീഷ്, കാരിക്കുളത്തിൽ ജോസഫ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സമര സമിതിക്ക് വേണ്ടി അഡ്വ.തങ്കച്ചൻ മാത്യു ഹാജരായി.

പഞ്ചായത്ത് പ്രസിഡന്‍റിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവം; ഏഴ് പേര്‍ക്ക് ജാമ്യം
Last Updated : Dec 6, 2019, 4:53 PM IST

ABOUT THE AUTHOR

...view details