കണ്ണൂര്‍: ശ്രീകണ്‌ഠാപുരം ചെങ്ങളായിയില്‍ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും കെട്ടിടം പണി നീളുന്നതിനാല്‍ ജീവനക്കാര്‍ ആശങ്കയില്‍. നിലവില്‍ വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പണി തുടങ്ങാൻ കരാറുകാരന് ടെൻഡർ കൊടുത്തിട്ടും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പുതിയ കെട്ടിടം പണിയാനായി കഴിഞ്ഞവർഷം ജനുവരിയിൽ ഒഴിഞ്ഞ വില്ലേജ് ഓഫീസ് കെട്ടിടം ഇനിയും പൊളിച്ചിട്ടില്ല.
ചെങ്ങളായിയില്‍ വില്ലേജ് ഓഫീസ് കെട്ടിട പുനര്‍നിര്‍മാണം നീളുന്നു; ജീവനക്കാർ ആശങ്കയില്‍ - കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍
പണി തുടങ്ങാൻ കരാറുകാരന് ടെൻഡർ കൊടുത്തിട്ടും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പുതിയ കെട്ടിടം പണിയാനായി കഴിഞ്ഞവർഷം ജനുവരിയിൽ ഒഴിഞ്ഞ വില്ലേജ് ഓഫീസ് കെട്ടിടം ഇനിയും പൊളിച്ചിട്ടില്ല.
ഒരുവർഷത്തിനുള്ളിൽ പൊളിച്ച് പുനര്‍ നിര്‍മിക്കാമന്ന ഉറപ്പിലാണ് വില്ലേജ് ഓഫീസ് ടൗണിലെ ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. വാടകയില്ലാതെ താൽക്കാലികമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് ഒരു മാസം കഴിഞ്ഞാൽ ഒഴിഞ്ഞു കൊടുക്കണ്ടേതുണ്ട്. ഉടമ ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടാൽ എങ്ങോട്ടുമാറണം എന്നറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ.
ജനലുകളും വാതിലുകളും ദ്രവിച്ചും ചോർന്നൊലിച്ചും ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചത്. പഴയ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് ഓഫീസിന്‍റെ പഴയ കെട്ടിടം ഉൾപ്പടെയുള്ള പ്രദേശം മുഴുവൻ കാടുമൂടിയ നിലയിലാണ്.