കേരളം

kerala

ETV Bharat / state

ജനം വികസനവിരുദ്ധതയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്ന് യുഡിഎഫ് സ്ഥാനാർഥി അബ്‌ദുൽ റഷീദ് - തളിപ്പറമ്പ് യുഡിഎഫ് സ്ഥാനാർഥി

മയ്യിൽ പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്‌സ് തുടങ്ങിയ ജനങ്ങൾക്ക് അത്യാവശ്യം ഉള്ള സ്ഥാപനങ്ങൾ പോലും വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും വികസനം പറഞ്ഞ് നടക്കുന്നവർ ഇത്രയും വർഷമായിട്ടും ഇതിന് ഒരു പരിഹാരവും കണ്ടിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി

kannur ldf candidate  kannur udf candidate  Adv. Abdul Rasheed UDF news  Talipparamba UDF Candidate  കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി  തളിപ്പറമ്പ് യുഡിഎഫ് സ്ഥാനാർഥി  അഡ്വ. അബ്‌ദുൽ റഷീദ് യുഡിഎഫ് വാർത്ത
ജനം വികസനവിരുദ്ധതയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്ന് യുഡിഎഫ് സ്ഥാനാർഥി അബ്‌ദുൽ റഷീദ്

By

Published : Mar 22, 2021, 3:01 AM IST

Updated : Mar 22, 2021, 7:45 AM IST

കണ്ണൂർ:പത്ത് വർഷം ഇടതുപക്ഷം തളിപ്പറമ്പിനെ ഭരിച്ചിട്ടും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയും വികസനവും കൊണ്ടുവന്നിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്‌ദുൽ റഷീദ്. ഇത്തവണ വികസന വിരുദ്ധതയ്‌ക്കെതിരെ ജനങ്ങൾ വോട്ട് ചെയ്‌ത് ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനം വികസനവിരുദ്ധതയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്ന് യുഡിഎഫ് സ്ഥാനാർഥി അബ്‌ദുൽ റഷീദ്

10 വർഷം എംഎൽഎ ആയ ഒരാളാണ് തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയെന്നും അത്രയും വർഷം ഉണ്ടായിട്ടും ഒരു വികസനവും ഉണ്ടാക്കാത്ത ഒരാൾ ഇനിയും സ്ഥാനാർഥി ആയിട്ട് എന്ത് വികസനം ഉണ്ടാക്കാനാണെന്നാണ് ജനങ്ങളുടെ ചോദ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. കൂടാതെ മയ്യിൽ പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്‌സ് തുടങ്ങിയ ജനങ്ങൾക്ക് അത്യാവശ്യം ഉള്ള സ്ഥാപനങ്ങൾ പോലും വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും വികസനം പറഞ്ഞ് നടക്കുന്നവർ ഇത്രയും വർഷമായിട്ടും ഇതിന് ഒരു പരിഹാരവും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പ് മാർക്കറ്റിനും ഒരു വികസനവും ഇടതുപക്ഷം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ആധിപത്യമുള്ള ആന്തൂർ, മലപ്പട്ടം, പരിയാരം എന്നീ സ്ഥലങ്ങളിൽ പോലും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വ്യവസായി സാജൻ പാറയിലിന്‍റെ മരണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് ഉന്നയിക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്‌ദുൽ റഷീദ് പറഞ്ഞു.

Last Updated : Mar 22, 2021, 7:45 AM IST

ABOUT THE AUTHOR

...view details