കണ്ണൂർ: തലശ്ശേരിയിൽ ലഹരി മരുന്ന് വിൽപനക്കെതിരെ ജനകീയ സമിതി രൂപീകരിച്ചു. യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തെ തുടർന്നാണ് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് ഫർഹാനെന്ന ചെറുപ്പക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിന് സമീത്ത് നിന്ന് ലഹരി വസ്‌തുകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് മയക്ക് മരുന്ന് ലോബിക്കെതിരെ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ചത്.
ലഹരി മരുന്ന് വിൽപനക്കെതിരെ നാട്ടുകാരുടെ ജനകീയ സമിതി - thalessery
ലഹരി ഉപയോഗിച്ച് തലശ്ശേരിയിൽ യുവാവ് മരിച്ചതിനെ തുടർന്നാണ് ജനകീയസമിതി രൂപീകരിച്ചത്.
ഇതിനിടെയാണ് മയക്ക് മരുന്ന് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ നൗഷാദിനെ നാട്ടുകാർ പിടികൂടിയത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ലഹരി മരുന്ന് വിൽപന നടത്തുന്നവരുടെ പേരുകൾ നൗഷാദ് വെളിപെടുത്തി. താനിപ്പോൾ കച്ചവടം നടത്തുന്നില്ലെന്നും എന്നാൽ തന്‍റെ മക്കൾ ഈ രംഗത്തുണ്ടെന്നും നൗഷാദ് നാട്ടുകാരോട് പറഞ്ഞു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകളും നൗഷാദ് നാട്ടുകാരോട് പറഞ്ഞു. നൗഷാദിനെ നാട്ടുകാർ പൊലീസിന് കൈമാറി.
വിലകൂടിയ മാരക ലഹരി മരുന്നുകളുടെ ഉപയോഗം കണ്ണൂർ വർധിച്ചു വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ ലഹരിക്ക് അടിമയാകുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.