കേരളം

kerala

ETV Bharat / state

പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചെങ്കിലും ചില പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.

pazhashi dam opened  പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു  പഴശ്ശി ഡാം  pazhashi dam  കണ്ണൂർ  kannur  rain updates  മഴ  കാലാവസ്ഥാ റിപ്പോർട്ട്  weather updates  kannur rain  കണ്ണൂർ മഴ
pazhashi dam opened

By

Published : May 16, 2021, 2:26 PM IST

കണ്ണൂർ:ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. വെള്ളം ഒഴുക്കിവിടുകയാണെന്നും അതേസമയം അപകട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. എങ്കിലും വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ, ഇരിക്കൂർ, ചെങ്ങളായി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവ സ്ഥലത്ത് സജ്ജമാണ്. 27.52 മീറ്ററാണ് ഡാമിന്‍റെ പരമാവധി ശേഷി. നിലവിൽ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്‍റിമീറ്റർ ഉയരുന്നുണ്ട്. പഴശ്ശി ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്താണ് ഷട്ടറുകൾ തുറക്കാൻ ജില്ല കലക്‌ടർ അനുമതി നൽകിയത്. ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാനുള്ള നടപടി സ്വീകരിച്ചത്.

പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

കൂടുതൽ വായനയ്‌ക്ക്:മഴ തുടരുന്നു : പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ തുറക്കും

കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയിൽ ജില്ലയിലെ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചു. അതേസമയം സംസ്ഥാനത്തുടനീളം പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ കേന്ദ്ര ജലകമ്മിഷൻ ജാഗ്രത നിർദേശം നൽകിയിരുന്നു. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്.

ABOUT THE AUTHOR

...view details