കണ്ണൂർ:പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. പഴയ ബസ്റ്റാന്‍റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി കെ ശിവപ്രസാദ് ( 28 ), ഏഴിലോട് പുറച്ചേരി സ്വദേശി ആര്യ ( 21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലായിരുന്നു.
പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു - കമിതാക്കള്‍ തീകൊളുത്തി ആത്മഹത്യചെയ്തു
ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു.