കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ കവ്വായി കൊറ്റിയിൽ വെറ്ററിനറി സബ്സെന്‍റർ പ്രവർത്തനം തുടങ്ങിയിട്ട് 35 വർഷത്തോളമായി. സ്ഥാപനം പ്രവർത്തിക്കുന്ന വാടകക്കെട്ടിടം നിലവിൽ ഇടിഞ്ഞു വീഴാറായ നിലയിലാണ്. വെറും 30 രൂപയാണ് കെട്ടിടത്തിന്‍റെ വാടക.
പുതിയ കെട്ടിടത്തിന് സ്ഥലമില്ല, പുതുക്കിപണിയാൻ ആളുമില്ല: നിലം പതിക്കാറായി വെറ്ററിനറി സബ് സെന്‍റർ - malayalam news
സ്ഥാപനം സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാർ പലതവണ നഗരസഭയോട് ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
![പുതിയ കെട്ടിടത്തിന് സ്ഥലമില്ല, പുതുക്കിപണിയാൻ ആളുമില്ല: നിലം പതിക്കാറായി വെറ്ററിനറി സബ് സെന്‍റർ Payyannur Veterinary Center is in danger Payyannur Veterinary sub Center പയ്യന്നൂരിലെ വെറ്ററിനറി സബ് സെന്‍റർ വെറ്ററിനറി സബ് സെന്‍റർ അപകടാവസ്ഥയിൽ കേരള വാർത്തകൾ മലയാളം വാർത്തകൾ വെറ്ററിനറി സബ് സെൻ്റർ കൊറ്റിയിൽ വെറ്ററിനറി സബ് സെൻ്റർ പ്രവർത്തനം kerala latest news malayalam news Veterinary sub Center kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16631119-thumbnail-3x2-ve.jpg)
ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടറും ഒരു താൽക്കാലിക ജീവനക്കാരിയും മാത്രമുള്ള ഈ കെട്ടിടം ഏതു നിമിഷവും നിലംപതിക്കാം. കവ്വായി പ്രദേശത്തെ നിരവധി ക്ഷീര കർഷകരുടെ ഏക ആശ്രയമാണ് 31 ആം വാർഡിലെ ഈ വെറ്ററിനറി സബ് സെന്‍റർ.
സ്ഥാപനം സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാർ പലതവണ നഗരസഭയോട് ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഇതുവരെയും ഉണ്ടായില്ല. പുതിയൊരു കെട്ടിടം പണിയാനുള്ള സ്ഥലം ഇല്ലെന്നാണ് നഗരസഭയുടെ വാദം. സ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള വിദൂര സാധ്യതകൾ പോലുമില്ലെന്നത് മറ്റൊരു യാഥാർഥ്യം.