കണ്ണൂര്‍:പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ നടന്ന മോഷണത്തില്‍ പണവും മറ്റു സാധനങ്ങളും നഷ്‌ടമായി. നഗരത്തിലെ സ്‌കൈപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും, പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്. സ്‌കൈപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിൽ ചുമര് തുരന്ന് മോഷ്‌ടാവ് അകത്ത് കയറുകയായിരുന്നു. ഇന്ന് (05.08.2022) പുലര്‍ച്ചെയാണ് സംഭവം.
കണ്ണൂര്‍ പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ മോഷണം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - സ്‌കൈപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും മാധവി സ്റ്റുഡിയോയിലും നടന്ന മോഷണത്തില്‍ പണവും മറ്റു സാധനങ്ങളും നഷ്‌ടമായിട്ടുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കണ്ണൂര്‍ പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ മോഷണം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
രണ്ടരലക്ഷം രൂപയോളം ഇവിടെ നിന്നും മോഷണം പോയതായാണ് പ്രാഥമിക നിഗമനം. മാധവി സ്റ്റുഡിയോയുടെ ഷട്ടർ കുത്തി തുറന്നാണ് മോഷ്‌ടാവ് അകത്ത് കയറിയത്. ഇവിടെ നിന്നും ക്യാമറയും ഫ്ലാഷ് ലൈറ്റും ലെൻസുമാണ് മോഷ്‌ടിച്ചത്.
മൂന്ന് ലക്ഷം രൂപയോളം നഷ്‌ടം കണക്കാക്കുന്നുണ്ട്. ഹൈപ്പർ മാർക്കറ്റിലെ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളിൽ മോഷ്‌ടാവിന്‍റെ മുഖമുൾപ്പെടെ വ്യക്തമാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Last Updated : Aug 5, 2022, 5:53 PM IST