കേരളം

kerala

ETV Bharat / state

അവഗണനയുടെ 23 വർഷങ്ങൾ; വിരമിച്ച ഉടൻ നിരാഹാര സത്യഗ്രഹം തുടങ്ങി പോളിടെക്‌നിക് അധ്യാപകൻ - പോളിടെക്‌നിക് അധ്യാപകൻ നിരാഹാര സത്യഗ്രഹം

23 വർഷം ജോലി ചെയ്‌ത ജേക്കബിന് 2006ലെ റിവിഷൻ അനുസരിച്ചുള്ള തുകയേ പെൻഷൻ ലഭിക്കൂ.

payyannur polytechnic teacher on hunger strike  payyannur polytechnic college  teacher on hunger strike  പോളിടെക്‌നിക് അധ്യാപകൻ നിരാഹാര സത്യഗ്രഹം  പയ്യന്നൂർ കോറോം വനിത പോളിടെക്‌നിക്
വിരമിച്ച ഉടൻ നിരാഹാര സത്യഗ്രഹം തുടങ്ങി പോളിടെക്‌നിക് അധ്യാപകൻ

By

Published : Jun 2, 2022, 4:17 PM IST

Updated : Jun 2, 2022, 4:38 PM IST

കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച ശേഷം സഹപ്രവർത്തകരുടെയും ശിഷ്യരുടെയും യാത്രയയപ്പ് സ്വീകരിച്ച ശേഷം വീട്ടിലേക്ക് ആനയിക്കപ്പെടേണ്ട അധ്യാപകനായിരുന്നു പയ്യന്നൂർ കോറോം വനിത പോളിടെക്‌നിക്കിലെ ജേക്കബ് ജോസഫ്. എന്നാൽ വിരമിച്ച മെയ് 31 മുതൽ പോളിടെക്‌നിക്കിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ് ഈ അധ്യാപകൻ.

വിരമിച്ച ഉടൻ നിരാഹാര സത്യഗ്രഹം തുടങ്ങി പോളിടെക്‌നിക് അധ്യാപകൻ

23 വർഷത്തെ തന്‍റെ അധ്യാപന ജീവിതത്തിനിടയിൽ 12 വർഷവും ജേക്കബ് ജോസഫ് ഇലക്‌ട്രിക്കൽ ലക്‌ചറർ തസ്‌തികയിലായിരുന്നു. അർഹത ഉണ്ടായിട്ടും യഥാസമയം സ്ഥാനക്കയറ്റം ലഭിക്കാത്തതു കൊണ്ട് മറ്റ് നിരവധി അധ്യാപകരെ പോലെ ഇദ്ദേഹവും ഡി ഗ്രേഡ് ലക്‌ചറർ തസ്‌തികയിൽ തുടർന്നു. 2006ലെ പരിഷ്‌കരിച്ച സ്‌കെയിലിലായിരുന്നു ശമ്പളം.

2016ൽ ശമ്പള സ്‌കെയിൽ പരിഷ്‌കരിച്ചെങ്കിലും ജേക്കബ് ജോസഫ് ഉൾപ്പെടെയുള്ളവർ അവഗണിക്കപ്പെട്ടു. ഇതിനെതിരെ ട്രിബ്യൂണലിൽ പരാതി നൽകിയെങ്കിലും കൃത്യമായൊരു മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ല. മെയ് 20ന് പരിഗണിച്ച കേസ് 30ലേക്കും പിന്നീട് ജൂൺ 3ലേക്കും മാറ്റി.

സർവീസിലിരിക്കെ ഉത്തരവ് ലഭിക്കാത്തതിനാൽ 23 വർഷം ജോലി ചെയ്‌ത ജേക്കബിന് 2006ലെ റിവിഷൻ അനുസരിച്ചുള്ള തുകയേ പെൻഷൻ ലഭിക്കൂ. അതായത് കേന്ദ്ര സ്‌കെയിലിൽ പെൻഷൻ ലഭിക്കേണ്ട ഈ അധ്യാപകന് ക്ലാസ് ഫോർ ജീവനക്കാരൻ്റെ പെൻഷൻ പോലും ഉണ്ടാകില്ല. ചെമ്പന്തൊട്ടി സ്വദേശിയായ ജേക്കബ് ജോസഫ് അധികൃതർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയാണ് നിരാഹര സമരം നടത്തുന്നത്.

Last Updated : Jun 2, 2022, 4:38 PM IST

ABOUT THE AUTHOR

...view details