തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു - Patient dies
ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ (65) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
കണ്ണൂർ:തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ (65) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ആറോടെ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.