കേരളം

kerala

എസ്‌എൻ പുരം ഗ്രാമം സമ്പൂര്‍ണ പാഷൻ ഫ്രൂട്ട് ഗ്രാമമാകുന്നു

തലശ്ശേരി എസ്‌എന്‍ പുരത്തെ ഇരുന്നൂറോളം വീടുകളിൽ പാഷൻ ഫ്രൂട്ട് തൈകൾ വെച്ചുപിടിപ്പിച്ചു.

By

Published : Jan 4, 2020, 1:04 PM IST

Published : Jan 4, 2020, 1:04 PM IST

passion fruit village  സമ്പൂര്‍ണ പാഷൻ ഫ്രൂട്ട് ഗ്രാമം  എസ്‌എൻ പുരം ഗ്രാമം  തലശ്ശേരി എസ്‌എൻ പുരം  വടക്കുമ്പാട് പിസി ഗുരുവിലാസം ബേസിക് യുപി സ്‌കൂൾ  എസ്‌എൻ പുരം ശ്രീനാരായണ വായനശാല  എസ്‌എൻ പുരം അയൽപക്കം പിടിഎ
സമ്പൂര്‍ണ പാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ ഒരുങ്ങി എസ്‌എൻ പുരം ഗ്രാമം

കണ്ണൂര്‍: തലശ്ശേരിയിലെ എസ്‌എൻ പുരം സമ്പൂർണ പാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ ഒരുങ്ങുന്നു. നാട്ടിലെ ഇരുന്നൂറോളം വീടുകളിൽ പാഷൻ ഫ്രൂട്ട് തൈകൾ വെച്ചുപിടിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. വടക്കുമ്പാട് പിസി ഗുരുവിലാസം ബേസിക് യുപി സ്‌കൂൾ, എസ്‌എൻ പുരം ശ്രീനാരായണ വായനശാല, എസ്‌എൻ പുരം അയൽപക്കം പ്രാദേശിക പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പാഷന്‍ ഫ്രൂട്ട് തൈകൾ വെച്ചുപിടിപ്പിക്കുന്നത്.

സമ്പൂര്‍ണ പാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ ഒരുങ്ങി എസ്‌എൻ പുരം ഗ്രാമം

ഹരിത കേരളം, പോഷക സമ്പുഷ്‌ടമായ ഭക്ഷണം, പരിസ്ഥിതി സംരക്ഷണം, കാർഷിക പഠനം, സ്വയംപര്യാപ്‌തത എന്നീ ലക്ഷ്യങ്ങൾ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. അയൽപ്പക്കം പ്രാദേശിക പിടിഎ ചെയർമാൻ ഇ.ജിതേഷ് തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്‌തു. സി.എൻ.പ്രജിത്ത് അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details