ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ് - kannur latest news
കരസേന മേധാവി എംഎം നരവനെ ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ചു. 164 നാവികരാണ് പരിശീനം പൂർത്തിയാക്കിയത്
ഏഴിമല നാവിക അക്കാദമിയിൽ നാവികരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ഇന്ത്യൻ നേവൽ അക്കാദമി ബിടെക്ക് കോഴ്‌സുകളും നേവൽ ഓറിയന്‍റേഷൻ കോഴ്‌സുകളും പൂർത്തിയാക്കിയ നാവികരുടെ പാസിങ് ഔട്ട് പരേഡ് ആണ് നടന്നത്. ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ് പരിശീനം പൂർത്തിയാക്കിയത്. കരസേന മേധാവി എംഎം നരവനെ ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ചു. മികച്ച കാഡറ്റുകൾക്കുള്ള വിവിധ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.