കണ്ണൂർ: പരിയാരത്തെ കോൺട്രാക്ടർ പി.വി സുരേഷ് ബാബുവിനെ അപകടപ്പെടുത്താൻ ബന്ധുവിന്‍റെ ഭാര്യ ക്വട്ടേഷൻ നൽകിയ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ക്വട്ടേഷൻ സംഘത്തിലുള്‍പ്പെട്ട നാല് പേരെയാണ് ഓഗസ്റ്റ് 11 വരെ കസ്റ്റഡിയിൽ വാങ്ങിയത്. ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരിയായ സ്ത്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി ജില്ല സെഷൻസ് കോടതി ഓഗസ്റ്റ് 12ലേക്ക് മാറ്റി.
ഏപ്രിൽ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബുവിനെ നാലംഗ സംഘം ആക്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്കെതിരെ ബന്ധുവിന്‍റെ ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് വ്യക്തമായത്.
കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ ക്വട്ടേഷൻ നൽകിയത്. ഇവര്‍ ഒളിവിലാണ്.