പരിയാരം പഞ്ചായത്തിൽ ഇടതുസ്ഥാനാർഥികളെ പ്രഖ്യാപിച്ചു - പരിയാരം എൽഡിഎഫ് സ്ഥാനാർഥികൾ
ആകെ 18 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്.

കണ്ണൂർ: പരിയാരം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെ 18 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. 17 സീറ്റുകളിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. പരിയാരം പഞ്ചായത്ത് സ്ഥാപിച്ചതു മുതൽ ഇടതുപക്ഷ ഭരണമാണ് തുടരുന്നത്. ഐഎസ്ഒ അംഗീകാരം, സ്വരാജ് ട്രോഫി, സമ്പൂർണ ശുചിത്വ പഞ്ചായത്ത് തുടങ്ങി നിരവധി പുരസ്‌കാരങ്ങളെ എടുത്തുകാട്ടിയാണ് ഇത്തവണ ഇടതുപക്ഷം തെരഞ്ഞെടുപ്പിനിറങ്ങുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ടി. ഷീബ നാലാം വാർഡായ ചെറിയൂരിലും വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എം.ടി മനോഹരൻ ഇരിങ്ങൽ വാർഡിലും മത്സരിക്കും. 16 വാർഡുകളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്.