കേരളം

kerala

ETV Bharat / state

45 വർഷമായി ഭൂമിയ്‌ക്ക് രേഖകളില്ല; വലഞ്ഞ് പരിയാരത്തെ നിവാസികള്‍ - ഭൂമിയ്‌ക്ക് രേഖകളില്ല

താമസിക്കുന്ന ഭൂമിയുടെ രേഖകൾ കിട്ടാൻ വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് കണ്ണൂരിലെ 13 കുടുംബങ്ങൾ

Pariyaram  families without land records  kannur news  families without land records kannur  പരിയാരത്തെ താമസക്കാർ  ഭൂരേഖ  ഭൂരേഖകൾ ഇല്ലാതെ 13 കുടുംബങ്ങൾ  ഭൂമിയ്‌ക്ക് രേഖകളില്ല  കണ്ണൂർ വാർത്തകൾ
ഭൂമിയ്‌ക്ക് രേഖകളില്ലാതെ പരിയാരത്തെ താമസക്കാർ

By

Published : Apr 27, 2023, 11:10 PM IST

പരാതിയുമായി പരിയാരക്കാർ

കണ്ണൂർ :പരിയാരം പഞ്ചായത്തിലെ 13 കുടുംബങ്ങൾ ദുരിതത്തിൽ. 45 വർഷമായി ഇവർ താമസിക്കുന്ന ഭൂമി ഇതുവരെയും സ്വന്തം പേരുകളിലാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ബന്ധപ്പെട്ടവർക്ക് നിരന്തരം പരാതികൾ നൽകിയെങ്കിലും രേഖകൾ ലഭിക്കാതെ നിയമ തടസങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പരിയാരം നിവാസികൾ.

കണ്ണന്താര ഗോപാലൻ എന്ന വ്യക്തിയിൽ നിന്ന് ഫാദർ അന്‍റോണിയോസിന് കൈമാറിയ ഭൂമിയാണിത്. ഇതിൽ നിന്നും ഫാദർ സുക്കോൾ ആണ് 13 കുടുംബങ്ങൾക്ക് ഇവിടെ വീടുവച്ച് നൽകിയത്. ഏകദേശം 45 വർഷത്തിലധികമായി ഇവിടെ സ്ഥിര താമസക്കാരാണിവർ.

ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തുകൊണ്ട് വന്ന ഉത്തരവ് ആണ് തങ്ങൾ താമസിക്കുന്ന ഭൂമി നഷ്‌ടപ്പെടുമെന്ന ആശങ്ക ഇവരിൽ ഉണ്ടാക്കിയത്. ഉത്തരവ് അനുസരിച്ച് തളിപ്പറമ്പ് തഹസിൽദാർ ഭൂമി ഏറ്റെടുക്കുമ്പോൾ ഈ സ്ഥലത്ത് താമസിച്ചുവരുന്നവരെ ഒഴിവാക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമായത്. ഇവർക്ക് പരിയാരം പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ, റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമായിട്ടുണ്ട്.

എങ്കിലും ഈ സ്ഥലം ഫാദർ അന്‍റോണിയോസിൽ നിന്നും താലൂക്ക് ലാൻഡ് ബോർഡിന്‍റെ ഉത്തരവ് പ്രകാരം ഏറ്റെടുത്ത മിച്ച ഭൂമിയിൽപ്പെട്ട സ്ഥലം ആയതിനാൽ ഇവരിൽ നിന്നും ഭൂനികുതി സ്വീകരിക്കുകയോ കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്യുന്നില്ല. അതിനാൽ തന്നെ ഇവർക്ക് സർക്കാറിൽ നിന്നും ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കുട്ടികളുടെ പഠനം പെൺകുട്ടികളുടെ വിവാഹം എന്നിവ നിറവേറ്റുന്നതിനും വായ്‌പ്പയെടുക്കാനോ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.

2013ൽ ഇവിടെ മിച്ചഭൂമി സമരം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. നിരവധി നിവേദനങ്ങളുമായി ഇന്നും പലരുടേയും വാതിൽ മുട്ടുന്നുണ്ടെങ്കിലും പരിശ്രമങ്ങളെല്ലാം വൃഥാവിലാണ്. ബന്ധപ്പെട്ടവർ ഇടപെട്ട് കിടപ്പാടം സംരക്ഷിക്കുന്നതിനുള്ള സഹായം ഇവർക്ക് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details