തലശ്ശേരി:തലശ്ശേരിയിലെ സിപിഐ (എം) പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസിൽ ഏഴ് ആര്‍എസ്എസ്-ബിജെപിക്കാരെ പ്രവർത്തകരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനുംതലശേരി അഡീഷണല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചു. പ്രതികൾ പിഴയടച്ചിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 143, 147, 148, 341, 302, റെഡ്‌വിത്ത് 149 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആര്‍എസ്എസ്-ബിജെപിക്കാരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ശിക്ഷിച്ചത്.
പാറക്കണ്ടി പവിത്രന്‍ വധക്കേസ്; ഏഴ് ആര്‍എസ്എസ് ‐ ബിജെപിക്കാർ കുറ്റക്കാർ - പാറക്കണ്ടി പവിത്രന്‍ വധക്കേസ്; ഏഴ് ആര്‍എസ്എസ് ‐ ബിജെപിക്കാർ കുറ്റക്കാർ
ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനുംതലശേരി അഡീഷണല്‍ ജില്ലസെഷന്‍സ് കോടതി വിധിച്ചു
എട്ടു പ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു. പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യം നായനയ ര്‍റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപം വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയല്‍പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ജീവനക്കാരന്‍ മുണ്ടാണി രാജീവനായിരുന്നു പ്രധാന സാക്ഷി. ഇയാളുടെ വീട്ടിലേക്ക് കയറുമ്പോഴാണ് ഒന്നാംപ്രതി പ്രശാന്ത് തലയുടെ പിന്നില്‍വെട്ടിയത്. വാള്‍, വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ അക്രമം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.