കേരളം

kerala

ETV Bharat / state

യാത്രക്കാർക്ക് പേടിസ്വപ്‌നമായി പാനൂർ ബൈപ്പാസ് റോഡ് - Panur Bypass Road is a nightmare for travellers

പാനൂർ നഗരത്തിലെ പ്രധാന റോഡായ ബൈപ്പാസിന്‍റെ ദുരവസ്ഥയിൽ നഗരസഭയ്ക്കെതിരായ പ്രതിഷേധത്തിലാണ് വാഹന യാത്രികർ

പാനൂർ ബൈപ്പാസ് റോഡ്  പാനൂർ  കണ്ണൂർ  Panur Bypass Road is a nightmare for travellers  Panur Bypass Road
യാത്രക്കാർക്ക് പേടിസ്വപ്‌നമായി പാനൂർ ബൈപ്പാസ് റോഡ്

By

Published : Dec 7, 2019, 1:50 PM IST

Updated : Dec 7, 2019, 2:35 PM IST

കണ്ണൂർ:പാനൂർ ബൈപ്പാസ് റോഡ് കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഒരുപോലെ പേടി സ്വപ്‌നമാകുന്നു. ദിവസേന നിരവധി ബസുകളും ഹെവി വാഹനങ്ങളുമുൾപ്പടെ കടന്നുപോകുന്ന ബൈപ്പാസ് റോഡ് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. ടാറിംഗ് നടത്തുന്നില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം അവസാനിപ്പിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാർ.

യാത്രക്കാർക്ക് പേടിസ്വപ്‌നമായി പാനൂർ ബൈപ്പാസ് റോഡ്

അനുദിനം രൂക്ഷമാകുന്ന പാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് കിഴക്കുഭാഗത്തു നിന്നുള്ള ബസുൾപ്പടെയുള്ള ഹെവി വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടത്. കഷ്‌ടിച്ച് ഒന്നര കിലോമീറ്റർ ദൂരം മാത്രമേ പാനൂർ ബൈപ്പാസ് റോഡിനുള്ളൂ. കാലങ്ങളായി ഈ റോഡിലെ ടാറിംഗ് പ്രവർത്തനങ്ങൾക്ക് എട്ട് മാസം മാത്രമാണ് ആയുസ്. ഈ റോഡിൽ അറ്റകുറ്റപണി വേണ്ട സമയത്ത് നടത്താത്തതാണ് യാത്ര ദുഷ്ക്കരമാകാൻ കാരണം.

വെള്ളം കെട്ടികിടക്കുന്ന കുഴികളിൽ ഇരുചക്രവാഹനങ്ങൾ ആഴമറിയാതെ പെടുന്നതും നിത്യകാഴ്‌ചയാണ്. ബ്രേക്കെടുപ്പിച്ച് പുത്തനായിറക്കിയ മൂന്ന് ബസുകളുടെ ആക്‌സിൽ റോഡിലെ കുഴിയിൽപ്പെട്ട് ഒടിഞ്ഞതായി ബസ് ജീവനക്കാരും പരാതിപ്പെടുന്നു. പാനൂർ നഗരത്തിലെ പ്രധാന റോഡായ ബൈപ്പാസിന്‍റെ ദുരവസ്ഥയിൽ നഗരസഭയ്ക്കെതിരായ പ്രതിഷേധത്തിലാണ് വാഹന യാത്രികർ. വർഷാവർഷം റോഡിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നതിന് പകരം ഒരു തവണയെങ്കിലും വൃത്തിയായി ടാർ ചെയ്‌താൽ പ്രശ്‌നങ്ങൾ പരിഹരിക്കാമല്ലോയെന്നാണ് ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ പറയുന്നത്.

Last Updated : Dec 7, 2019, 2:35 PM IST

ABOUT THE AUTHOR

...view details