പാനൂർ കൊലപാതകം; സി.പി.എമ്മിനെതിരെ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി - Panoor murder
പാനൂർ കൊലപാതകത്തിലെ പ്രതി ആത്മത്യ ചെയ്‌തതും അന്വേഷിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂർ: പാനൂർ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ വിമർശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. മനുഷ്യത്വം തൊട്ട് തീണ്ടാത്ത ക്രിമിനൽ സംഘം ഇവിടെ വാഴുന്നുവെന്നും അത് സി.പി.എമ്മിനാണ് നാണക്കേടെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഇത് പഴയ കാലമല്ലെന്നും ഇതൊന്നും അനുവദിച്ച് തരില്ലെന്നും നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം അക്രമവും കൊലപാതകവും നിങ്ങളുടെ പ്രസ്ഥാനവും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പാനൂർ കൊലപാതകത്തിലെ പ്രതി ആത്മത്യ ചെയ്‌തതും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.