കണ്ണൂർ: നഗരത്തിൽ പാന്‍മസാല ഏജന്‍റുമാര്‍ക്ക് സ്റ്റോക്ക് എത്തിച്ചു നല്‍കുന്ന മൊത്തക്കച്ചവടക്കാരൻ അറസ്റ്റില്‍. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരോധിത പാൻമസാല വിൽപന നടത്തുന്നവർക്ക് പാൻ എത്തിച്ചു നൽകുന്ന ചാലാട് ആര്‍.ആര്‍ ക്വാട്ടേജിലെ വേല്‍മുരുകന്‍ ആണ് അറസ്റ്റിലായത്. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 13 എ 9277 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് ചാക്കുകളിലായി 86 പാക്കറ്റ് പാന്‍മസാലയാണ് കണ്ടെത്തിയത്.
കണ്ണൂർ നഗരത്തില്‍ വന്‍ പാന്‍മസാല വേട്ട; മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ - കണ്ണൂർ നഗരത്തില്‍ വന്‍ പാന്‍മസാല വേട്ട
പാന്‍മസാല കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 13 എ 9277 നമ്പര്‍ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് ചാക്കുകളിലായി 86 പാക്കറ്റ് പാന്‍മസാലയാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ കണ്ണൂർ പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ഒരു സ്വകാര്യ കോളജിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് ഏജന്റിനു കൈമാറാനായി ഇയാള്‍ കാറുമായി എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് രാവിലെ മുതല്‍ തന്നെ നിലയുറപ്പിച്ചു. നേരത്തെ അറസ്റ്റിലായ ഒരു ഏജന്‍റാണ് പൊലീസിന് വിവരം കൈമാറിയത്. നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നതിനു മുമ്പേ ഇയാള്‍ കാറില്‍ പാന്‍മസാലയുമായി എത്തുകയായിരുന്നു. കണ്ണൂരിലെ മിക്ക ഏജന്‍റുമാര്‍ക്കും നിരോധിത പാന്‍മസാല എത്തിക്കുന്നയാളാണ് അറസ്റ്റിലായ വേല്‍മുരുകന്‍. പ്രതിയെ ഇന്നു കോടതയില്‍ ഹാജരാക്കും. ടൗണ്‍ എസ്.ഐ വിജയ്മണിയുടെ നേതൃത്വത്തില്‍ സജിത്ത്, ദിലീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.