കണ്ണൂർ:പാലത്തായി പീഡന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പെൺകുട്ടിയുടെ മൊഴിയെടുക്കുന്നു. കഴിഞ്ഞദിവസം അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയ കണ്ണൂർ നാർക്കോട്ടിക്‌സ് എഎസ്‌പി രീഷ്‌മ രമേശിന്‍റെ നേതൃത്വത്തിലാണ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നത്.
പാലത്തായി പീഡനക്കേസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പെൺകുട്ടിയുടെ മൊഴിയെടുക്കുന്നു - palathayi
കണ്ണൂർ നാർക്കോട്ടിക്‌സ് എഎസ്‌പി രീഷ്‌മ രമേശിന്‍റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ് നൽകിയ സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയെ കൂടി ഉൾപ്പെടുത്തി ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിച്ചത്
ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പെൺകുട്ടിയുടെ മൊഴിയെടുക്കുന്നു
കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, വനിതാ ഉദ്യോഗസ്ഥയെ കൂടി ഉൾപ്പെടുത്തി ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിക്കുകയായിരുന്നു. പെൺകുട്ടി നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം ഉള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പീഡനം നടന്ന തിയതി ഉറപ്പാക്കുന്നതിന് പെൺകുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നത്.