കണ്ണൂർ: പയ്യന്നൂർ തലിച്ചാലത്ത് പാടങ്ങളിൽ ഉപ്പ് വെള്ളം കയറി നെൽകൃഷി നശിക്കുന്നത് പതിവാകുന്നു. ഉപ്പു വെള്ളം കയറുന്നത് തടയാൻ വർഷങ്ങൾക്ക് മുന്‍പ് ഒരു തടയണ നിർമിച്ചിരുന്നു. എന്നാൽ കാലപ്പഴക്കം ചെന്നതോടെ ഈ തടയണകൊണ്ട് പ്രയോജനമില്ലാതായി. തടയണ മാറ്റി നിർമ്മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പ്രാദേശിക ഭരണകൂടം തയ്യാറാവുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ഉപ്പ് വെള്ളം കയറി കൃഷി നാശം; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി - പയ്യന്നൂർ തലിച്ചാലത്ത് പാടങ്ങളിൽ
തടയണ മാറ്റി നിർമ്മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പ്രാദേശിക ഭരണകൂടം തയ്യാറാവുന്നില്ലെന്നാണ് കർഷകരുടെ പരാതി
ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നത് പതിവാകുന്നു
സാധാരണ മൂന്ന് വിളകൃഷി നടത്തിവന്നിരുന്ന പ്രദേശമാണ് തലിച്ചാലത്ത്. എന്നാൽ ഇപ്പോൾ ഉപ്പുവെള്ളം കയറുന്ന് മൂലം രണ്ടാംവിള പോലും ഇറക്കാൻ പറ്റാത്ത സാഹചര്യമാണ്. വളർന്ന് പാകമായ വിളകൾ ഉപ്പ് വെള്ളം കയറി കരിഞ്ഞുണങ്ങുകയാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കർഷകരുടെ ഇതുപോലുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന അനാസ്ഥ കാർഷിക മേഖലയ്‌ക്ക് വലിയ തിരിച്ചടിയാണ്.