രാജി വാര്‍ത്ത തള്ളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമള. പാര്‍ട്ടി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ പി കെ ശ്യാമള നിഷേധിച്ചു. പാര്‍ട്ടി കടുത്ത പ്രതിരോധത്തില്‍ ആയിട്ടും രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് ആന്തൂര്‍ നഗരസഭ അധ്യക്ഷ വ്യക്തമാക്കുന്നത്. പി കെ ശ്യാമളക്ക് എതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടികള്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് പി കെ ശ്യാമളക്ക് എതിരെ തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ഉയര്‍ത്തിയത്.
രാജിവാര്‍ത്ത തള്ളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമള - ആന്തൂര്‍ നഗരസഭ
shyamala
2019-06-22 14:27:11
പി കെ ശ്യാമളക്ക് എതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Last Updated : Jun 22, 2019, 5:17 PM IST