കണ്ണൂർ:ശ്രീ എമ്മുമായി നടത്തിയ ചർച്ചയെ ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്‌ടലാക്കോടെയെന്ന് സിപിഎം നേതാവ് പി ജയരാജൻ. അദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ ആചാര്യനാണ്. സംഘർഷം ഒഴിവാക്കാനാണ് ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയതെന്ന് പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. ശ്രീ എമ്മുമായി കോൺഗ്രസും മുസ്ലീ ലീഗും സഹകരിച്ചിട്ടുണ്ട്. നിലവിലെ വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നും പി. ജയരാജൻ ആരോപിച്ചു.
ശ്രീ എം ചർച്ചയെ ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്‌ടലാക്കോടെ: പി. ജയരാജൻ - കണ്ണൂർ
സംഘർഷം ഒഴിവാക്കാനാണ് ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയതെന്ന് പി ജയരാജന്‍.
ശ്രീ എമ്മുമായി നടത്തിയ ചർച്ചയെ ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്‌ടലാക്കോടെ: പി. ജയരാജൻ
നാടിന്‍റെ സമാധാനത്തിനായി ആര് മുന്‍കയ്യെടുത്താലും അവരോട് തങ്ങൾ സഹകരിക്കുമെന്നും നാടിന്‍റെ സമാധാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പി ജയരാജന്‍ വ്യക്തമാക്കി. ആര്‍എസ്എസിന്‍റെ മതരാഷ്‌ട്ര വാദത്തോട് കടുത്ത വിയോജിപ്പാണ് സിപിഎമ്മിനുള്ളത്. ആര്‍എസ്എസ് ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങളെ അണിനിരത്തുന്നതില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Last Updated : Mar 3, 2021, 1:18 PM IST