കണ്ണൂർ: ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ സി.പി.എം നേതാവ് പി. ജയരാജൻ. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ പി. ജയരാജൻ - കണ്ണൂർ
കോലീബി സംഖ്യം തുടരുമെന്നതിന്‍റെ തെളിവാണ് എൻ.ഡി.എയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചു കൊണ്ടുള്ള ശോഭാ സുരേന്ദ്രന്‍റെ അഭിമുഖമെന്നും പി.ജയരാജൻ പറഞ്ഞു.

ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ പി.ജയരാജൻ
ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ പി. ജയരാജൻ
കോൺഗ്രസിനും ബി.ജെ.പിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകളില്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് 40 സീറ്റ് കിട്ടിയാൽ കേരളം ബി.ജെ.പി ഭരിക്കുമെന്ന കെ.സുരേന്ദ്രന്‍റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കോലീബി സംഖ്യം തുടരുമെന്നതിന്‍റെ തെളിവാണ് എൻ.ഡി.എയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചു കൊണ്ടുള്ള ശോഭാ സുരേന്ദ്രന്‍റെ അഭിമുഖമെന്നും പി.ജയരാജൻ തലശ്ശേരിയിൽ പറഞ്ഞു.
Last Updated : Feb 26, 2021, 5:09 PM IST