കണ്ണൂർ: സ്ഥാനാർഥിയാകുന്നതിൽ നിന്ന് സി.ഒ.ടി നസീറിനെ പിന്തിരിപ്പിക്കാൻ സംസാരിച്ചിരുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. നസീറിന്‍റെ സഹോദരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംസാരിച്ചത്. എന്നാൽ നസീർ നാമനിർദ്ദേശ പത്രിക നൽകുന്നതുമായി മുന്നോട്ട് പോയി. നസീറിനെ ആക്രമിച്ച സംഭവത്തെ പാർട്ടി നേരത്തെ തള്ളി പറഞ്ഞിട്ടുള്ളതാണ്. തലശ്ശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയാണ് സി.ഒ.ടി നസീർ.
സി.ഒ.ടി നസീറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പി.ജയരാജൻ
നസീറിന്‍റെ സഹോദരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംസാരിച്ചത്. എന്നാൽ നസീർ നാമനിർദ്ദേശ പത്രിക നൽകുന്നതുമായി മുന്നോട്ട് പോകുകയായിരുന്നെന്നും ജയരാജൻ പറഞ്ഞു.
സി.ഒ.ടി നസീറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പി.ജയരാജൻ
നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്‌ടറികളാണ് കേരളത്തിൽ യുഡിഎഫും ബിജെപിയും. അവർ ഏകോദര സഹോദരങ്ങളെപ്പോലെ എൽഡിഎഫിനെതിരെ നുണ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുന്നു. സിപിഎമ്മിൽ പ്രശ്‌നങ്ങൾ ഉണ്ട് എന്ന് പറയുന്ന മുല്ലപ്പള്ളി സ്വന്തം പാർട്ടിയിലെ കാര്യം ആലോചിച്ചിട്ടുണ്ടോയെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
Last Updated : Apr 2, 2021, 7:53 PM IST