കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ഓക്‌സിജന്‍റെ ആവശ്യം വർധിക്കുന്നു. ഓക്‌സിജൻ നിർമിച്ച് വിതരണം ചെയ്യുന്ന ഒരു സ്ഥാപനം മാത്രമേ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നുള്ളു. സർക്കാരിന് കീഴിൽ ഇതുപോലൊരു സ്ഥാപനം ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രികളിലടക്കം ഈ സ്ഥാപനമാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. കണ്ണൂർ ധർമശാലയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജില്ലയിലടക്കം സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ഓക്സിജൻ എത്തിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷം; കണ്ണൂരില്‍ ഓക്‌സിജന്‍റെ ആവശ്യം വർധിക്കുന്നു - കണ്ണൂരിലെ കൊവിഡ് കേസുകൾ
കണ്ണൂർ ധർമശാലയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജില്ലയിലടക്കം സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ഓക്സിജൻ എത്തിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് കേന്ദ്രം, കാസർഗോഡ് ടാറ്റ ആശുപത്രി എന്നിവയടക്കം 15,00ഓളം ഓക്സിജൻ സിലിണ്ടറുകൾ ഇവർ വിതരണം ചെയ്യുന്നുണ്ട്.
കൊവിഡ് ശ്വാസകോശത്തെ ബാധിക്കുകയും ശ്വാസതടസം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് ഓക്സിജന്‍റെ ആവശ്യം രൂക്ഷമായത്. 2009ൽ ആരംഭിച്ച സ്ഥാപനത്തിൽ മുപ്പതോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് കേന്ദ്രം, കാസർഗോഡ് ടാറ്റ ആശുപത്രി എന്നിവയടക്കം 15,00 ഓളം ഓക്സിജൻ സിലിണ്ടറുകൾ ഇവർ വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് വർധിച്ചതോടെ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് 24 മണിക്കൂറും സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ വിഭാഗം തലവൻ പി മധു പറഞ്ഞു. 60 കിലോ ഭാരമുള്ള സിലിണ്ടറിൽ 1.5, ഏഴു ക്യുബിക് മീറ്റർ അളവിലാണ് ഓക്സിജൻ നിറച്ചു നൽകുന്നത്. ഇത് രോഗിക്ക് നേരിട്ട് നൽകാം. ഗതാഗത ചെലവ് അടക്കം 250 മുതൽ 300 രൂപ വരെ നിരക്കിലാണ് സിലിണ്ടറിനു വാങ്ങുന്നത്.