കണ്ണൂർ: ധര്‍മ്മശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ബുധനാഴ്ച്ച നടത്തിയ പരിശോധനയില്‍ വ്യായസായിക ആവശ്യങ്ങള്‍ക്കുളള 39 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടപടിയുടെ ഭാഗമായിരുന്നു പരിശോധന.
വ്യായസായിക ആവശ്യങ്ങള്‍ക്കുളള ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം രേഖപ്പെടുത്തി മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ഇവ പിടിച്ചെക്കാനും ഇവ മെഡിക്കല്‍ ആവശ്യത്തിന് പറ്റുന്നതാണെന്ന് ഉറപ്പു വരുത്താനും ആവശ്യമായ ഘട്ടത്തില്‍ ഒക്‌സിജന്‍ നിറച്ച് ആശുപത്രികളില്‍ വിതരണം നടത്താനുമാണ് നിര്‍ദ്ദേശമുണ്ടായത്.
കണ്ണൂർ ധര്‍മ്മശാലയില്‍ നടത്തിയ പരിശോധനയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു - kannur news
ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടപടിയുടെ ഭാഗമായിരുന്നു പരിശോധന.39 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
7000 ലിറ്റര്‍ ശേഷിയുളള 39 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ഗോഡൗണിലേക്ക് മാറ്റി. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുളള പരിശോധനകള്‍ നടക്കുന്നുണ്ട്. പരിശോധനയില്‍ പിടിച്ചെടുക്കുന്ന സിലിണ്ടറുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലയിലെ ഏക ഒക്‌സിജന്‍ റീഫില്‍ കേന്ദ്രമായ ധര്‍മ്മശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എത്തിച്ചാണ് ഓക്‌സിജന്‍ നിറച്ചാണ് വിതരണം ചെയ്യുക. പരിശോധനക്ക് തളിപ്പറമ്പ് തഹസിൽദാർ ഇ എം റെജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ് കെ ഷമ്മി, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി മനോഹരൻ, അന്തൂർ വില്ലേജ് ഓഫിസർ ഹാജമുഈനുദീൻ, പി.വി വിനോദ് എന്നിവർ നേതൃത്വം നൽകി.