കേരളം

kerala

ETV Bharat / state

ഒ.ടി വിനീഷ് വധക്കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും

അഡീഷണൽ പബ്ലിക് പ്ലീഡർ അഡ്വ.വി.ജെ. മാത്യുവാണ് പ്രോസിക്യൂഷന് വേണ്ടി വാദം നടത്തിയത്.

ഒ.ടി വിനീഷ് വധക്കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും

By

Published : Oct 11, 2019, 2:46 PM IST

Updated : Oct 11, 2019, 4:08 PM IST

കണ്ണൂർ: സി.പി.എം പ്രവർത്തകൻ വളപട്ടണം ചിറക്കലിലെ അരയേമ്പത്ത് ഒ.ടി വിനീഷ് വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയുമടക്കണം. പ്രതി എസ്.ഡി.പി.ഐ പ്രവർത്തകനാണ്.

ഒ.ടി വിനീഷ് വധക്കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും

കൊല്ലപ്പെട്ട വിനീഷിന്‍റെ അയൽവാസികളായ അബ്ദുൽ മനാഫ് , നൗഫൽ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ അബ്ദുൽ മനാഫ് ഐ.എസിൽ പ്രവർത്തിക്കവേ അഫ്‌ഗാനിസ്ഥാനിൽ മരണപ്പെട്ടതായാണ് വിവരം. വിചാരണക്ക് ഹാജരാവാത്തതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായാണ് പരിഗണിച്ചിട്ടുള്ളത്. നൗഫൽ മാത്രമാണ് വിചാരണ നേരിട്ടത്. 2009 മെയ് 13ന് ബുധനാഴ്‌ച രാത്രി വീടിനടുത്ത ബസ് ഷെൽട്ടറിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം വിനീഷിനെയും അനുജൻ വിമലിനെയും സുഹൃത്ത് ജലേഷിനെയും വെട്ടിയത്. അരക്ക് താഴെ ഇടത് കാലിന് ആഴത്തിൽ വെട്ടേറ്റ വിനീഷിനെ പരിക്കുകളോടെ നാട്ടുകാർ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ ബേക്കറി തൊഴിലാളിയായിരുന്നു വിനീഷ്. കുന്നുംകൈയ്യിലെ ഒ.ടി.ഹൗസില്‍ വിനായകന്‍റെയും പ്രേമജയുടെയും നാലു മക്കളിൽ രണ്ടാമത്തെയാളാണ് വിനീഷ്.

Last Updated : Oct 11, 2019, 4:08 PM IST

ABOUT THE AUTHOR

...view details