കണ്ണൂർ: അനാഥരായ മയിൽ കുഞ്ഞുങ്ങളെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ട് അധികൃതർ. സെപ്റ്റംബർ ആറിനാണ് കാക്കക്കൂട്ടം ആക്രമിച്ച മയിൽ കുഞ്ഞുങ്ങളെ പ്രദേശവാസിയായ ഷാരോൺ രക്ഷപ്പെടുത്തി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറിയത്. രണ്ട് മയിൽ കുഞ്ഞുങ്ങളെ നാല് മാസത്തെ പരിചരണത്തിന് ശേഷമാണ് ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്. തളിപ്പറമ്പ് ഫോറസ്റ്റ് റെസ്ക്യൂ ടീമാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്തത്. മുട്ടവിരിഞ്ഞ് മൂന്ന് ആഴ്‌ചയോളം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പറക്കാനാകുന്നതുവരെ ഇവർ പരിചരിച്ചത്.
അനാഥരായ മയിൽ കുഞ്ഞുങ്ങൾക്ക് ഇനി പറക്കാം - മയിൽ കുഞ്ഞുങ്ങൾ
കാക്കക്കൂട്ടം ആക്രമിച്ച മയിൽ കുഞ്ഞുങ്ങളെ പ്രദേശവാസിയായ ഷാരോണാണ് രക്ഷപ്പെടുത്തി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറിയത്
അനാഥരായ മയിൽ കുഞ്ഞുങ്ങൾക്ക് ഇനി പറക്കാം
മയിലുകൾ കൂടുതലായി നാട്ടിൻപുറങ്ങളിൽ എത്താറുണ്ടെങ്കിലും കുഞ്ഞുങ്ങളെ കാണുന്നത് അപൂർവമായാണ്. ഇവയെ തുറന്നുവിട്ടാൽ ജീവന് ഭീക്ഷണി ഉണ്ടാകുമെന്നതിലാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. കുഞ്ഞുങ്ങളെ തൃച്ചംമ്പരത്തുള്ള മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് സ്റ്റാഫ് അംഗമായ അനിൽ തൃച്ചംമ്പരത്തിന്‍റെ വീട്ടിലാണ് പരിചരിച്ചത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരമാണ് തളിപ്പറമ്പിനടുത്തുള്ള പ്രദേശത്തെ ആവാസ വ്യവസ്ഥയിലേക്ക് ഇവയെ തുറന്നുവിട്ടത്.
Last Updated : Jan 2, 2021, 9:29 PM IST