കണ്ണൂര്‍: ഹരിത-കായിക സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ഗ്രീൻ പേരാവൂർ മാരത്തോൺ സംഘടിപ്പിച്ചു. ചടങ്ങില്‍ പേരാവൂർ എക്സൈസ് വകുപ്പ് വിമുക്തി സന്ദേശം പകർന്നു. മൂവായിരത്തോളം കായിക പ്രേമികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്‌തു. പേരാവൂർ ടൗണിൽ നിന്നാരംഭിച്ച മാരത്തോണ്‍ മലയോര ഹൈവേയിലൂടെ മണത്തണ വഴി പേരാവൂരിൽ തന്നെ സമാപിച്ചു.
ഗ്രീൻ പേരാവൂർ മാരത്തോൺ സംഘടിപ്പിച്ചു - Green Peravur Marathon
മൂവായിരത്തോളം കായിക പ്രേമികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്‌തു
![ഗ്രീൻ പേരാവൂർ മാരത്തോൺ സംഘടിപ്പിച്ചു ഗ്രീൻ പേരാവൂർ മാരത്തോൺ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് വിമുക്തി സന്ദേശം Green Peravur Marathon Olympian Anju Bobby George](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5462114-thumbnail-3x2-1.jpg)
ഗ്രീൻ പേരാവൂർ മാരത്തോൺ സംഘടിപ്പിച്ചു
ഗ്രീൻ പേരാവൂർ മാരത്തോൺ സംഘടിപ്പിച്ചു
സമ്മേളനത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത് വിമുക്തിസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ഷാജി, ഗ്രാമപഞ്ചായത്തംഗം സിറാജ് പൂക്കോത്ത്, ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ ചെയർമാൻ സെബാസ്റ്റ്യൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ജിമ്മി ജോർജ് ഫൗണ്ടേഷൻ, ചേംബർ ഓഫ് പേരാവൂർ, വൈസ് മെൻസ് ക്ലബ്ബ്, ജൂനിയർ ചേംബർ എന്നീ സംഘടനകളാണ് ഗ്രീൻ പേരാവൂർ മാരത്തോണിന്‍റെ സംഘാടകർ.
Last Updated : Dec 23, 2019, 4:46 AM IST