കേരളം

kerala

ETV Bharat / state

വിഷരഹിത പച്ചക്കറി; ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളവെടുപ്പ് - kannur local news

അഞ്ച് ക്വിന്‍റലോളം പയർ, വെണ്ട, പച്ചമുളക് എന്നിവയാണ് വിതരണത്തിന് തയ്യാറായത്

organic farming  organic vegetable harvesting  ജൈവ പച്ചക്കറി വിളവെടുപ്പ്  പരിയാരം ഗ്രാമ പഞ്ചായത്ത്  kannur local news  കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍
പരിയാരം ഗ്രാമ പഞ്ചായത്തില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

By

Published : Nov 26, 2019, 11:24 PM IST

കണ്ണൂര്‍: പരിയാരം ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തിൽ കാർഷിക കർമ്മസേനയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. അഞ്ച് ക്വിന്‍റലോളം പയർ, വെണ്ട, പച്ചമുളക് എന്നിവയാണ് വിതരണത്തിന് തയ്യാറായത്. സംസ്ഥാനത്തെ മികച്ച കാർഷിക കർമ്മ സേനയാണ് പഞ്ചായത്തിലുള്ളത്. പരിയാരം പഞ്ചായത്തിലെ ആലുള്ള പൊയിലിൽ 24 ഏക്കർ സ്ഥലത്ത് കാർഷിക ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നഴ്‌സറികളും, ഔഷധ സസ്യങ്ങളും ഒരുക്കാനും കാർഷിക കർമ്മ സേനയ്‌ക്ക് പദ്ധതിയുണ്ട് . തരിശ് രഹിത പഞ്ചായത്തായി മാറാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനും. ഈ വർഷം 40 ഹെക്‌ടർ സ്ഥലത്ത് ഉഴുന്ന് കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കാർഷിക കർമ്മ സേന. പഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. സ്ഥിരം സമിതി ചെയർമാൻ എം.ടി മനോഹരൻ, കൃഷി ഓഫീസർ രമ്യഭായി, കാർഷിക കർമ്മ സേന സെക്രട്ടറി ടി. ചന്ദ്രൻ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

ABOUT THE AUTHOR

...view details