കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇന്നത്തെ ഭരണത്തിലുള്ള അഴിമതിക്കാരെ ഒന്നാകെ പൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗവും സ്ഥാനാർഥി സംഗമവും പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ പൂട്ടുമെന്ന് രമേശ് ചെന്നിത്തല - UDF in kannur
കേരള ജനതക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും ഈ സർക്കാരിന് പാലിക്കാനായിട്ടില്ല. ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാതെ മൗനത്തിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
കേരള ജനതക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റുകളാണിവർ ചെയ്തു കൂട്ടുന്നത്. സ്വർണക്കള്ളക്കടത്ത് കേസിലാണ് മുഖ്യ മന്ത്രിയുടെ ഓഫീസ് തലവൻ അറസ്റ്റിലായതെങ്കിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാട് കേസിലാണ് കോടിയേരിയുടെ മകൻ കുടുങ്ങിയിട്ടുള്ളത്. ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം ജീർണതയുടെ പടുകുഴിയിലാണ്.
ഇതെന്ത് ഭരണമാണ്. കേരള ജനതക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും ഈ സർക്കാരിന് പാലിക്കാനായിട്ടില്ല. ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാതെ മൗനത്തിലാണ്. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ഭരണത്തെ താഴെ ഇറക്കാനാണ് പ്രതിപക്ഷ സമരം എന്ന് വിലപിക്കുന്നു. കഷ്ടിച്ച് നാലഞ്ചു മാസം മാത്രം ആയുസുള്ള ഈ നാറിയ ഭരണത്തെ അങ്ങിനെ താഴെ ഇറക്കേണ്ട കാര്യം പ്രതിപക്ഷത്തിനില്ല. ജനങ്ങൾ വോട്ടിങ്ങിലൂടെ തന്നെ വലിച്ചു താഴെ ഇട്ടു കൊള്ളുമെന്ന് ചെന്നിത്തല പറഞ്ഞു.