കേരളം

kerala

ETV Bharat / state

കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കെതിരെ രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് വാർത്തകൾ

ഐശ്വര്യ കേരള യാത്രയ്ക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aiswarya Kerala Yathra news  Ramesh Chennithala News  Kerala opposition leader news  Chennithala news  Chennithala against government  സർക്കാരിനെതിരെ ചെന്നിത്തല  ഐശ്വര്യ കേരള യാത്ര വാർത്തകൾ  രമേശ് ചെന്നിത്തല വാർത്തകൾ  പ്രതിപക്ഷ നേതാവ് വാർത്തകൾ  ചെന്നിത്തല വാർത്തകൾ
കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

By

Published : Feb 2, 2021, 5:00 PM IST

Updated : Feb 2, 2021, 5:15 PM IST

കണ്ണൂർ:കേന്ദ്ര, സംസ്ഥാന ബജറ്റുകളെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ പിണറായി സർക്കാരും അവതരിപ്പിച്ച ബജറ്റുകൾക്ക് ഒരേ മുഖമാണെന്നും ഇതിൽ ഒന്നും നടക്കാൻ പോവുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കെതിരെ രമേശ് ചെന്നിത്തല

വാഗ്‌ദാന ലംഘനങ്ങളാണ് കേന്ദ്ര, കേരള സർക്കാരുകളുടെ മുഖമുദ്ര. അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയൻ സന്ദർശിച്ച രാജ്യങ്ങൾ ഏറെയാണ്. ജപ്പാനിൽ പോയി വന്നപ്പോൾ പിണറായി പറഞ്ഞത് അവിടുത്തെ പ്രമുഖ കമ്പനി 200 കോടി രൂപ കേരളത്തിൽ മുതൽ മുടക്കുമെന്നാണെങ്കിലും ഒരു പൈസ പോലും കിട്ടിയിട്ടില്ല. മിസ്റ്റർ വിജയൻ, നിങ്ങളുടെ വാക്കും കാലി ചാക്കും ഒരുപോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു. അരി വെന്തോ എന്ന് നോക്കാൻ കലത്തിലെ മുഴുവൻ ചോറും നോക്കേണ്ടതില്ല, സ്വന്തം നിയോജക മണ്ഡലത്തിൽ പോലും ഒരു പ്രധാന വികസന പദ്ധതി നടപ്പാക്കാൻ കഴിയാത്ത മുഖ്യമന്ത്രി കേരളത്തിൽ എല്ലാം വികസിപ്പിച്ചെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും ചെന്നിത്തല ചോദിച്ചു. കടക്ക് പുറത്തെന്ന് ഒരിക്കൽ നിങ്ങൾ പത്രക്കാരോട് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള ജനത നിങ്ങളോട് കടക്ക് പുറത്തെന്ന് പറയുമെന്നും ചെന്നിത്തല കൂട്ടിചേർത്തു.

യോഗത്തിന് എൻ മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ സുധാകരൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. എംഎൽഎമാരായ പാറക്കൽ അബ്‌ദുള്ള, ഷംസുദ്ദീൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ വിഎ നാരായണൻ, സഞ്ജീവ് മാറോളി, വിഎൻ ജയരാജ് എന്നിവരും സിപി ജോൺ, അഡ്വ. ഐ മൂസ തുടങ്ങി നിരവധി നേതാക്കളും സംബന്ധിച്ചു.

Last Updated : Feb 2, 2021, 5:15 PM IST

ABOUT THE AUTHOR

...view details