കണ്ണൂർ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കും അവധിക്കും ശേഷം സർക്കാർ ഓഫീസുകൾ തുറന്നു. ഭൂരിഭാഗം പേരും ജോലിക്കെത്തുന്നുണ്ടെങ്കിലും ഫയലുകൾ കെട്ടിക്കിടക്കുന്നത് ജീവനക്കാർക് വെല്ലുവിളിയായി. ഇതിനിടെ പൊതു ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയാത്തതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സാധാരണക്കാരുടെ ഫയലുകൾ തീർപ്പാക്കുന്നതിനാണ് ആദ്യ പരിഗണന. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതാണ് എല്ലാ പ്രവർത്തനങ്ങളേയും തകിടം മറിക്കുന്നത്. പലർക്കും സമയത്തിന് എത്താൻ കഴിയുന്നില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു; കെട്ടിക്കിടക്കുന്നത് ആയിര കണക്കിന് ഫയലുകള്‍ - ആയിര കണക്കിന് ഫയലുകള്‍
പൊതു ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയാത്തതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സാധാരണക്കാരുടെ ഫയലുകൾ തീർപ്പാക്കുന്നതിനാണ് ആദ്യ പരിഗണന. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതാണ് ഓഫീസ് പ്രവർത്തനങ്ങളെ തകിടം മറിക്കുന്നത്. പലർക്കും സമയത്തിന് എത്താൻ കഴിയുന്നില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു; കെട്ടികിടക്കുന്നത് ആയിര കണക്കിന് ഫയലുകള്‍
വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ എല്ലായിടങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനാണ് നിർദ്ദേശം. കണ്ടൈന്‍മെന്‍റ് സോണുകള്‍ ഒഴിച്ചുള്ള മേഖലകളിലെ ജീവനക്കാര്‍ എത്തിച്ചേരേണ്ടതില്ല. രോഗികൾ, ഏഴ് മാസം ഗർഭിണികളായവർ തുടങ്ങിയവർ ഏത് വിഭാഗത്തിൽ പെട്ടതായാലും സർക്കാർ ഓഫീസുകളിൽ എത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.