കണ്ണൂര്‍:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ മൊഴി നല്‍കാനായി ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കാനായി അദ്ദേഹം എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ തന്നെ കല്ലെറിഞ്ഞ കേസ്; മൊഴി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി കോടതിയിലെത്തി - Oomen chandy stone pelting case updates
2013 ഒക്‌ടോബര്‍ 27 നാണ് കണ്ണൂരിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.
മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്‌ടോബര്‍ 27നാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ പ്രവർത്തകർ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. ഉമ്മൻ ചാണ്ടിക്കൊപ്പം കോൺഗ്രസ് നേതാവ് കെ.സി ജോസഫും കോടതിയിൽ ഹാജരായി. മുൻ എം എൽ എ.സി കൃഷ്‌ണൻ ഒന്നാം പ്രതിയായ കേസിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളടക്കം 113 പേരാണ് പ്രതി പട്ടികയിലുളളത്.
അന്നത്തെ ടൗൺ എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രധാന സാക്ഷികളായ കേസിൽ 258 പ്രോസിക്യൂഷൻ സാക്ഷികളുമുണ്ട്. ഇതിൽ 27 സാക്ഷികളെ ഇതിനകം വിസ്‌തരിച്ചു കഴിഞ്ഞു. കേസിൽ നേരിട്ട് വിസ്‌താരത്തിന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി അടക്കമുളളവർക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. കണ്ണൂർ അസി.സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടപടികൾ നടക്കുന്നത്.