തോണി മറിഞ്ഞ് ഒരാളെ കാണാതായി - വളപട്ടണം പുഴ
കാക്കത്തുരുത്തി സ്വദേശി സുമേഷിനെയാണ് കാണാതായത്.വളപട്ടണം പുഴയിലാണ് തോണി മറിഞ്ഞത്.
തോണി മറിഞ്ഞ് ഒരാളെ കാണാതായി
കണ്ണൂര്‍: വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കാക്കത്തുരുത്തി സ്വദേശി സുമേഷിനെയാണ് കാണാതായത്. വളപട്ടണം പാലത്തിനടുത്തുള്ള പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം. തോണിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പൊലിസിന്‍റെയും നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.