ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ വീണ്ടും പോക്സോ കേസ് - crime news
കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് പരാതി
ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂർ:ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് കേസ്. സമാനമായ കേസ് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇഡി ജോസഫിനെതിരെ നേരത്തെയും ഉയർന്നിരുന്നു. മുന്‍പ് പരാതി നല്‍കിയ ആളുടെ ബന്ധുവാണ് പുതിയ പരാതി നൽകിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് ഇഡി ജോസഫിനെ മാറ്റിയിരുന്നു. തലശ്ശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.