കണ്ണൂരില്‍ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kerala covid updates
40 വയസുള്ള മൂര്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിലെത്തിയത്.
![കണ്ണൂരില്‍ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കേരള കൊവിഡ് വാർത്ത കണ്ണൂർ കൊവിഡ് വാർത്ത ലോക്‌ഡൗൺ വാർത്തകൾ kerala covid updates kannur covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6765288-954-6765288-1586694632097.jpg)
കണ്ണൂരില്‍ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: ജില്ലയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 40 വയസുള്ള മൂര്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിലെത്തിയത്. ഏപ്രില്‍ 10ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഉടൻ തന്നെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും.