കേരളത്തിൽ വീണ്ടും കൊവിഡ് മരണം - വീണ്ടും കൊവിഡ് മരണം
11:02 June 18
എക്സൈസ് ഡ്രൈവർ ആയിരുന്ന കെ.പി സുനിൽ ആണ് മരിച്ചത്
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ കെ.പി സുനിൽ (28) ആണ് മരിച്ചത്. പടിയൂർ കല്യാട് സ്വദേശിയായ ഇയാൾ മട്ടന്നൂർ എക്സൈസ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. സമ്പർക്കത്തിലൂടെ രോഗം പകർന്നതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ തുടരവെയാണ് മരണം. എവിടെ നിന്നാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്ന് ഇതുവരെയും വ്യക്തമായില്ല.
സുനിലിന് രോഗം സ്ഥിരീകരിച്ചതോടെ മട്ടന്നൂർ എക്സൈസ് ഓഫീസിലെ മുഴുവൻ ജീവനക്കാരും ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഈ മാസം പതിനാലാം തിയ്യതിയാണ് സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.