കണ്ണൂർ: ബൈക്കപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റിവ്. കണ്ണൂര്‍ സ്വദേശി അമല്‍ ജോ അജി(19)ക്കാണ് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കണ്ണൂരില്‍ ഒരു കൊവിഡ് മരണം കൂടി; പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍ - covid death
അപകടത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശി അമല്‍ ജോ അജി(19)ക്കാണ് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചത്
പരിയാരം മെഡിക്കല്‍ കോളജില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ചികിത്സക്കെത്തിയ ചില രോഗികള്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഒരു ഡോക്ടര്‍ മാത്രമാണ് കൊവിഡ് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇവരിൽ നിന്നാകാം മറ്റ് രോഗികൾക്കും രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിൻ്റെ പ്രവർത്തനം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.