കേരളം

kerala

ETV Bharat / state

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് - സ്രവ പരിശോധന ഫലം

ഇതോടെ മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി

മാഹി കൊവിഡ്  mahe covid case  ചെറുകല്ലായി കൊവിഡ്  കോഴിക്കോട് സ്വകാര്യാശുപത്രി  സ്രവ പരിശോധന ഫലം  കോഴിക്കോട് മെഡിക്കൽ കോളജ്
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്

By

Published : Apr 7, 2020, 4:46 PM IST

കണ്ണൂര്‍: മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 71 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. തിങ്കളാഴ്‌ചയായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ ഇദ്ദേഹം പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്രവ പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചെറുകല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹി ഫ്രഞ്ച് പെട്ടിപ്പാലം-ചെറുകല്ലായി റോഡ് പൊലീസ് അടച്ചു. അതിർത്തികളിൽ വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്. മാഹിയിൽ ഉംറ കഴിഞ്ഞെത്തിയ സ്‌ത്രീക്കും ആഴ്‌ചകൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details