കണ്ണൂർ :പരിയാരത്ത് കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നേരിട്ട് പങ്കുള്ള ഒരാൾ കൂടി പിടിയിൽ. നീലേശ്വരം സ്വദേശി അഖിലാണ് അറസ്റ്റിലായത്. പരിയാരം എസ്ഐ കെ.വി. സതീശന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ ക്വട്ടേഷൻ നൽകിയ സ്ത്രീയുൾപ്പെടെ ഏഴ് പേർ പിടിയിലായി. സംഭവത്തിൽ നീലേശ്വരം സ്വദേശിയായ ബാബു കൂടി അറസ്റ്റിലാകാനുണ്ട്.
ഏപ്രില്‍ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്‌ടർ പി.വി. സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാസങ്ങള്‍ നീണ്ട പൊലീസ് അന്വേഷണത്തിനോടുവിൽ പ്രതികൾ പിടിലായതോടെയാണ് സ്ത്രീ നൽകിയ ക്വട്ടേഷന്‍റെ കഥ പുറത്തുവരുന്നത്.
READ MORE:കോണ്‍ട്രാക്‌ടറെ ആക്രമിക്കാന്‍ ബന്ധുവിന്‍റെ ഭാര്യയുടെ ക്വട്ടേഷന്‍ : പ്രതികള്‍ പൊലീസ് കസ്റ്റഡിയിൽ