കണ്ണൂർ:പയ്യന്നൂരിൽ വച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനു നേരിട്ട ജാതി അധിക്ഷേപത്തിൽ ചിത്രകാരനും പരിസ്ഥിതി പൗരാവകാശ പ്രവർത്തകനും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന അതിനിന്ദ്യവും മനുഷ്യത്വരഹിതവുമായ ജാതി വിവേചനത്തിനെതിരെ പടപൊരുതിയ സ്വാമി ആനന്ദ തീർത്ഥൻ്റെ ആശ്രമ മതിൽ കെട്ടിനു പുറത്തായിരുന്നു അദ്ദേഹത്തില്‍റെ ശീർഷാസന പ്രതിഷേധം നടന്നത്.
നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്‌ടിച്ച പുരോഗമന കേരളം തലതിരിഞ്ഞ നിലയിലാണ് ഇന്നുള്ളതെന്നും ആധുനിക ലോകത്തും തീവ്രമായ ജാതിബോധം പേറുന്നവരെ പരിഹസിക്കാനും പൊതു സമൂഹത്തിൻ്റെ കണ്ണ് തുറപ്പിക്കാനുമാണ് തൻ്റെ പ്രതിഷേധമെന്നും സുരേന്ദ്രൻ പറയുന്നു.