കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു - കൂത്തുപറമ്പ്

മിനിലോറിയുടെ കാബിൻ ഇളകി വീണതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടമായത്.

കൂത്തുപറമ്പിൽ ലോറി അപകടം :ഒരാൾ മരിച്ചു

By

Published : Oct 2, 2019, 4:38 PM IST

കണ്ണൂർ: കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട മിനി ലോറി മതിലില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി സജിയാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന സഹായി അസം സ്വദേശി സഞ്ജീവ് വര്‍മക്ക് പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. പുറക്കളം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ചെങ്കൽ കയറ്റി കൂത്തുപറമ്പ് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. കൂത്തുപറമ്പ് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സജിയെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. സജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details