കണ്ണൂർ: ഇരിട്ടിയിൽ 40 പായ്ക്കറ്റ് കർണാടക മദ്യവും എട്ട് ലിറ്റർ കേരള മദ്യവുമായി യുവാവ് പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്‍റെ നേതൃത്വത്തിൽ കാലാങ്കിയിൽ നടത്തിയ റെയിഡിലാണ് മാട്ടറ-കാലാങ്കി സ്വദേശി എം.ജി.അരുൺ (23) എന്നയാളെ അറസ്റ്റു ചെയ്തത്.
ഇരിട്ടിയിൽ 40 പായ്ക്കറ്റ് കർണാടക മദ്യവും എട്ട് ലിറ്റർ കേരള മദ്യവുമായി ഒരാൾ പിടിയിൽ - Karnataka Liquor
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഈ പ്രദേശങ്ങളിൽ പ്രതിയുടെ നേതൃത്വത്തിൽ അനധികൃത മദ്യ വില്പന സജീവമാണെന്ന ഉത്തരമേഖലാ ജോയിന്‍റ് എക്സൈസ് കമ്മിഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇരിട്ടിയിൽ 40 പായ്ക്കറ്റ് കർണാടക മദ്യവും എട്ട് ലിറ്റർ കേരള മദ്യവുമായി ഒരാൾ പിടിയിൽ
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഈ പ്രദേശങ്ങളിൽ പ്രതിയുടെ നേതൃത്വത്തിൽ അനധികൃത മദ്യ വില്പന സജീവമാണെന്ന ഉത്തരമേഖലാ ജോയിന്‍റ് എക്സൈസ് കമ്മിഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ ചോദ്യം ചെയ്തതതോടെ ഈ മേഖലയിലെ മറ്റു അനധികൃത മദ്യലോബികളെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃത മദ്യവിൽപ്പനക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.