കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ വൃദ്ധനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പട്ടുവം മംഗലശേരിയിലെ പുതിയ പുരയിൽ നാരായണനെയാണ് തളിപ്പറമ്പ് സി.ഐ എൻ.കെ സത്യനാഥൻ അറസ്റ്റ് ചെയ്തത്. പട്ടുവം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പൊലീസ് നാരായണനെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ച വൃദ്ധൻ അറസ്റ്റിൽ - Thalipparamp
പട്ടുവം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിയുടെ വീട്ടിൽ നാരായണൻ ദിവസവും പോകാറുണ്ടായിരുന്നു. യുവതിയും മകളുമെല്ലാം മുത്തച്ഛന്‍റെ സ്ഥാനമായിരുന്നു പ്രതിക്ക് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കുട്ടിയെ മടിയിലിരുത്തി ലൈംഗിക പീഡനം നടത്തുകയായിരുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കുട്ടിക്ക് മൂത്ര തടസമുണ്ടായപ്പോഴാണ് നാരായണൻ പീഡിപ്പിച്ച കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കുട്ടി ബന്ധുക്കളോട് സംഭവങ്ങൾ പറഞ്ഞതോടെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.