കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ.കെ തൂണേരിയുടെ അനുസ്‌മരണം നടന്നു. തലശ്ശേരി പ്രസ് ഫോറവും ഇ കെ.നായനാർ സ്‌മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കാണേണ്ടത് കാണാതിരിക്കുകയും പറയേണ്ടത് പറയാതിരിക്കുകയും ചെയ്യുന്നത് നിഷ്‌പക്ഷ മാധ്യമ പ്രവർത്തനത്തിന് ചേർന്നതല്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കണ്ണൂരിൽ ഒ.കെ തൂണേരി അനുസ്‌മരണം നടന്നു
തലശ്ശേരി പ്രസ് ഫോറവും ഇ കെ.നായനാർ സ്‌മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ഒ.കെ തൂണേരി അനുസ്‌മരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു
കണ്ണൂരിൽ ഒ.കെ തൂണേരി അനുസ്‌മരണം നടന്നു
ഒരു മാധ്യമ പ്രവർത്തകൻ കർമരംഗത്ത് തന്‍റേതായ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ട് എങ്ങനെ സമൂഹത്തിനാകെ സ്വീകാര്യനാവുന്നു എന്നതിന്‍റെ ഉദാഹരണമാണ് അനുസ്‌മരണ ചടങ്ങെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രസ് ഫോറം പ്രസിഡന്‍റ് നവാസ് മേത്തരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഒ.കെ തൂണേരിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു. പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി യു. ബാബു ഗോപിനാഥ് അനുസ്‌മണ പ്രഭാഷണം നടത്തി.
Last Updated : Feb 18, 2020, 1:11 PM IST