കണ്ണൂർ:പൊട്ടിയ ഓടും വിണ്ടുകീറിയ ചുമരും, 80 വർഷം പഴക്കമുള്ള വീട്ടില്‍ പ്രായവും രോഗവും തളർത്തിയ വൃദ്ധ ദമ്പതികൾ. കണ്ണൂർ പട്ടുവം പഞ്ചായത്തിലെ കുന്നരു കണിയൻ ചാലില്‍ മീത്തല്‍ സഹദേവനും ഭാര്യ മോളിയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നവുമായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
ഇനിയും അവഗണിക്കരുത്, ഇവരും മനുഷ്യരാണ്: സ്വന്തം വീടെന്ന സ്വപ്‌നവുമായി ദമ്പതികൾ - no safe home for handicapped couple
തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് സമീപം പെട്ടിക്കട നടത്തിയാണ് ഇവർ ഉപജീവനം നയിക്കുന്നത്. വീട് ലഭിക്കാനുള്ള അർഹരുടെ പട്ടികയിൽ മുൻഗണന ലഭിച്ചിട്ടും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പരാതി പറയുന്നു.
അധികൃതരുടെ അവഗണനയിൽ അംഗപരിമിതരായ ദമ്പതികൾ
കാലിന് ശേഷിക്കുറവുള്ളതിനാൽ സഹദേവന് നടക്കാൻ ഊന്നുവടിയുടെ സഹായം വേണം. മോളിക്ക് കാഴ്‌ച ശക്തി കുറവാണ്. കാടും കല്ലും വെള്ളമൊഴുകുന്ന ചാലും കടന്ന് വേണം ഇപ്പോഴത്തെ കൂരയിലെത്താൻ.
തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് സമീപം പെട്ടിക്കട നടത്തിയാണ് ഇവർ ഉപജീവനം നയിക്കുന്നത്. വീട് ലഭിക്കാനുള്ള അർഹരുടെ പട്ടികയിൽ മുൻഗണന ലഭിച്ചിട്ടും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പരാതി പറയുന്നു.
Last Updated : Oct 1, 2020, 3:34 PM IST